കുരുമുളക് പറിക്കാന്‍ പ്ലാവില്‍ കയറി ബോധരഹിതനായി മരത്തില്‍ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കുരുമുളക് പറിക്കുവാന്‍ പ്ലാവിന് മരത്തില്‍ കയറി ബോധരഹിതനായ രാമകൃഷ്ണനെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു.
കാറളം: കുരുമുളക് പറിക്കുവാന്‍ പ്ലാവിന് മരത്തില്‍ കയറി ബോധരഹിതനായി മരത്തില്‍ കുടുങ്ങിയാള്‍ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. കാറളം പുല്ലത്തറ സ്വദേശി മഞ്ഞനം കാട്ടില്‍ വീട്ടില്‍ രാമകൃഷ്ണന് (62) നാണ് ദേഹാസ്വാസ്ഥ്യം മൂലം ബോധരഹിതനായി മരത്തില്‍ കുടുങ്ങിയത്. പുല്ലത്തറ ഞൊച്ചിയില് വീട്ടില്‍ കൊച്ചുകുട്ടന് എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവില്‍ കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവര്‍ മരത്തില്‍ കയറി ബോധരഹിതനായ രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചു താങ്ങി നിര്‍ത്തി. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. മരത്തിന് മുകളില്‍ സജീവ്, മഹേഷ്, ശ്രീജിത്ത് , കൃഷ്ണരാജ് എന്നിവര്‍ കയറി ഇയാളെ സുരക്ഷിതമായി താഴെയിറക്കി രക്ഷിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തില്‍ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖില്‍, ലിസ്സന്‍, മൃത്യുജ്ഞയന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.