ഒഡിസി നൃത്തച്ചുവടുകള്‍ക്ക് വേദിയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രശസ്ത ഒഡിസി നര്‍ത്തകി മധുലിത മോഹപാത്ര അവതരിപ്പിച്ച ഒഡിസി നൃത്തം.
ഇരിങ്ങാലക്കുട: പ്രശസ്ത ഒഡിസി നര്‍ത്തകി മധുലിത മോഹപാത്രയുടെ നൃത്തച്ചുവടുകള്‍ക്ക് വേദിയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്. സ്പിക്മാകെയുടെ ആഭിമുഖ്യത്തില്‍ കോളജ് ഓഡിറ്റോറിയത്തിലാണ് നൃത്തപരിപാടി അരങ്ങേറിയത്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന് യുവപുരസ്കാര്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ദൂരദര്‍ശന്റെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) എംപാനല്‍ഡ് ആര്‍ട്ടിസ്റ്റുമാണ് മധുലിത മോഹപാത്ര. സ്പിക്മാകെ കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ജിന്‍സി, ഡോ. അനുഷ മാത്യു, റിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സ്പിക്മാകെ കേരള കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
