ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: കേരള കോണ്‍ഗ്രസ് സമരത്തിലേക്ക്

കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം നേതൃയോഗം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനോടുള്ള അവഗണയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പരമ്പര നടത്താന്‍ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും സ്റ്റേഷന് മുന്നില്‍ തന്നെയായിരുന്നു. എന്നിട്ടും പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിര്‍ത്തലാക്കി.
അമൃത് പദ്ധതിയില്‍ ഉള്പെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, വൈസ് പ്രസിഡന്റ് ജോസ് അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ എന്‍.കെ. കൊച്ചുവാറു, ജോബി മംഗലന്‍, ജോജോ മാടവന, ഷോളി അരിക്കാട്ട്, നൈജു ജോസഫ്, ബാബു വര്‍ഗീസ് വടക്കേപീടിക, ഷീല ഡേവിസ് ആളൂക്കാരന്‍, നെല്സന് മാവേലി എന്നിവര്‍ പ്രസംഗിച്ചു.