പൊഞ്ഞനം ഭഗവതി ക്ഷേത്രം പൂരത്തിനു കൊടിയേറ്റി

കാട്ടൂര്‍ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തന്ത്രി അഖില്‍ നമ്പൂതിരി കൊടിയേറ്റുന്നു.
കാട്ടൂര്‍: പൊഞ്ഞനം ഭഗവതി ക്ഷേത്രത്തില്‍ 15 വരെ ആഘോഷിക്കുന്ന പൂരത്തിനു തന്ത്രി അഖില്‍ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്ര ചടങ്ങുകള്‍, ശീവേലി, എഴുന്നള്ളിപ്പ്, മേളം, നൃത്തസന്ധ്യ, സംഗീതാര്‍ച്ചന, കൈകൊട്ടിക്കളി, ഭക്തിഗാനമേള, തിരുവാതിരക്കളി, കരോക്കെ ഗാനമേള , ചാക്യാര്‍കൂത്ത്, ഗാനമേള , മെഗാഷോ , അനുഷ്ഠാനകലകള്‍, ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. ഇന്ന് വൈകീട്ട് നാലിന് പൂരം വരവ്. 7.15 ന് ഭക്തിഗാന സുധ. 7.45 നൃത്ത സന്ധ്യ. 8.45 ന് ഐവര്‍ നാടകം. നാളെ രാവിലെ 10 ന് അനുഷ്ഠാന കലകള്‍ അരങ്ങേറും. രാത്രി 10 ന് കൊടിയിറക്കല്‍.