ജെഇഇ മെയിന്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഹരികിഷന് ബൈജു

ഹരികിഷന് ബൈജു.
ഇരിങ്ങാലക്കുട: ഇന്ത്യയിലെ വിവിധ ഐഐടികള്‍, പ്രമുഖ എന്‍ജിനീയറിംഗ് കോളജുകള്‍ എന്നിവയിലേക്ക് പ്രവേശനം നേടുന്നതിനായി ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ജെഇഇ മെയിന്‍ പരീക്ഷയില്‍ 99.925 സ്കോര്‍ കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരികിഷന് ബൈജു നാടിന്റെ അഭിമാനമായി. ഉജ്ജ്വലവിജയം നേടിയ ഹരികിഷനെ സ്കൂള്‍ അധികൃതര്‍ അനുമോദിച്ചു. അനുമോദന ചടങ്ങില്‍ സ്കൂള്‍ ചെയര്മാന് അപ്പുക്കുട്ടന് നായര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ പങ്കെടുത്തു.