ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് കരടു പദ്ധതി കൈമാറുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ അവതരിപ്പിക്കുന്നതിനായുള്ള വികസന സെമിനാര്‍ പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാഥിതിയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.ആര്. ബാലന്, സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.