കാട്ടൂര്‍ മര്‍ച്ചന്റ് അസോസിയേഷന് പ്രതിഷേധ ധര്‍ണ്ണ

വ്യാപാരി വ്യവസായി ഏകോപന സമിതി കാട്ടൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം ട്രഷറര്‍ എന്‍.ജി. ശിവരാമന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കാട്ടൂര്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം ട്രഷറര്‍ എന്‍. ജി. ശിവരാമന് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത് ആധ്യക്ഷത വഹിച്ചു. ടി.കെ. ജനാര്ദ്ദനന്, ശ്രീദേവി വിജയന്, ജോമോന് പേങ്ങിപറമ്പില്‍, കെ.വി. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.