പൂരമഹോത്സവം; പൊരിവെയിലില്‍ സംഭാരം വിതരണം ചെയ്ത് ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട

സംഭാര വിതരണോദ്ഘാടനം മാകെയര്‍ ഇരിങ്ങാലക്കുട അസി.ജനറല്‍ മാനേജര്‍ ഐ. ജെറോം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ നല്കി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് ദാഹം അകറ്റാന്‍ സംഭാര വിതരണവുമായി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട. സംഭാര വിതരണത്തിന്റെ ഉദ്ഘാടനം മാകെയര്‍ ഇരിങ്ങാലക്കുട അസി.ജനറല്‍ മാനേജര്‍ ഐ. ജെറോം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ നല്കി നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ടി.ആര്. ബിബിന്‍, ഷാജന് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു. സൈഗണ്‍ തയ്യില്‍, എം.എസ്. ഷിബിന്‍, ഷിബു ബദറുദ്ദീന്‍, നവീന്‍ ബേബി പള്ളിപ്പാട്ട്, കെ.എച്ച്. മയൂഫ്്, എം.വി. സെന്റില്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.