തോടെന്നു പറഞ്ഞിട്ടെന്താ കാര്യം ? വെള്ളമൊഴുകാന്‍ വൈദ്യുതി കാല് മാറി തരില്ലല്ലോ

ഇരിങ്ങാലക്കുട - ചാലക്കുടി സംസ്ഥാനപാതയില്‍ കല്ലേറ്റുംകരയില്‍ എസ്റ്റേറ്റിനുസമീപം നടക്കുന്ന കാന കോണ്‍ക്രീറ്റിടല്‍.
ഇരിങ്ങാലക്കുട: വൈദ്യുതികാല്‍ മാറ്റാതെ കാനയ്ക്കുള്ളില്നിര്ത്തി കോണ്ക്രീറ്റിടുന്നതായി ആക്ഷേപം. ഇരിങ്ങാലക്കുട – ചാലക്കുടി സംസ്ഥാനപാതയില്‍ കല്ലേറ്റുംകരയില്‍ എസ്റ്റേറ്റിനു സമീപം പൊതുമരാമത്തുവകുപ്പ് വൈദ്യുതിക്കാലുകള് മാറ്റിസ്ഥാപിക്കാത്തതിലാണ് എതിര്‍പ്പുയരുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന കാനയുടെ ഒത്ത നടുവിലായാണ് വൈദ്യുതിക്കാലുകള് നില്‍ക്കുന്നത്. മഴപെയ്താല്‍ വെള്ളത്തിന്റെ ഒഴുക്കിന് ഇത് തടസമാകും. ഒന്നല്ല നാലെണ്ണമാണ് കാനയില്‍ ഇതുപോലെകിടക്കുന്നത്. കെഎസ്ഇബി അധികൃതര്‍ കനിഞ്ഞാലേ, ഈ വൈദ്യുതിക്കാലുകള് മാറ്റിയാലേ തോടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകൂ. അതേസമയം വൈദ്യുതിക്കാലുകള് മൂന്നെണ്ണംനീക്കി സ്ഥാപിച്ചതായും ശേഷിക്കുന്ന നാലെണ്ണം മാറ്റുന്നതിനായി കെഎസ്ഇബി അധികൃതര്‍ക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.