സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര കൊമേഴ്സ് വിഭാഗം ബജറ്റിനെ കുറിച്ചുള്ള പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബജറ്റിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തികശാസ്ത്ര, കൊമേഴ്സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ബജറ്റിനെക്കുറിച്ചു പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഡോ. കെ. രാജേഷ്, ഡോ. ഇമ്മാനുവല്‍ തോമസ്, ചാര്‍ട്ടര്‍ഡ് അക്കൗണ്ടന്റ് വി. ഹരികൃഷ്ണന് എന്നിവര്‍പങ്കെടുത്തു. സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ധന്യ അലക്സ് ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു. ചര്‍ച്ചയ്ക്കുശേഷം വിദ്യാര്‍ഥിനികളുമായി ചോദ്യോത്തരം നടത്തി. റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ് മേധാവി എസ്. രമ്യ, സാമ്പത്തികശാസ്ത്രവകുപ്പ് മേധാവി ജോമോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.