ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളില്‍ ഏദന്‍ ഒരുങ്ങി….. പുത്തന്‍ ആവേശവുമായി

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ നവീകരിച്ച ഏദന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കെഎസ്ഇ ജനറല്‍ മാനേജര്‍ അനില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ നവീകരിച്ച ഏദന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കെഎസ്ഇ ജനറല്‍ മാനേജര്‍ അനില്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്ങണ്ടത്ത് അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സിഎംസി, ഉദയ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി, മുന്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സിഎംസി, കെഎസ്ഇ സെക്രട്ടറി ശ്രീവിദ്യ, ഐ.കെ. ആലീസ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനൊപ്പം വിജ്ഞാനവും വര്‍ധിപ്പിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്ത പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു കൊടുത്തു.