നരിക്കുഴി ശ്മശാനത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണം: കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി

നരികുഴി ശ്മശാനത്തിന്റെ ശോചനീയവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിക്ഷേധ സമരം ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുബിള്ളി ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: നരിക്കുഴി ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ഏഴാം ബൂത്ത് കമ്മിറ്റി പ്രതിഷേധസമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ആക്ബര് പുതുവീട്ടില്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സണ്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി ഷെറിന് തേര്‍മഠം, ബ്ലോക്ക് സെക്രട്ടറി സിദ്ധിക്ക് കറുപ്പംവീട്ടില്‍, ജയ്ഹിന്ദ് രാജന്, ബൂത്ത് പ്രസിഡന്റ് രാജന് കുരുമ്പേപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.