ഭിന്നശേഷിക്കാരെ ചേര്‍ത്ത് നിര്‍ത്തി പുതിയ വഴികള്‍ തുറന്ന് ക്രൈസ്റ്റ് കോളജില്‍ സ്രാവസ് 2025 സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജ് സോഷ്യല്‍വര്‍ക്ക് വിഭാഗം സംഘടിപ്പിച്ച സ്രാവസ് 2025 പ്രഫ. കെ.കെ. ഗീതകുമാരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സോഷ്യല്‍വര്‍ക്ക് വിഭാഗം സംഘടിപ്പിച്ച സ്രാവസ് 2025 ദേശീയ ദ്വിദിനസമ്മേളനവും വിദ്യാര്‍ഥി സംഗമവും സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. കെ.കെ. ഗീതകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ഥിസംഗമം നടനും ഗാനരചയിതാവുമായ ആനന്ദ് മധുസൂദനന് ഉദ്ഘാടനംചെയ്തു. ഡോ. വി.കെ. ഫാത്തിമ അസ്ല മുഖ്യപ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 600 ലേറെ വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച സാമൂഹിക പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ആദരിച്ചു.
ബെസ്റ്റ് സോഷ്യല്‍വര്‍ക്കര്‍ മത്സരം, എക്സ്റ്റംപോര് മത്സരം, തീം ഡാന്‍സ്, തെരുവുനാടക മത്സരം എന്നിവ ശ്രദ്ധേയമായി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ സേവിയര്‍ ജോസഫ്, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രഫ. റോസ്മോള് ഡാനി എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്‍സ് മീറ്റില്‍ ചങ്ങനാശേരി എസ്ബി കോളജ് ചാമ്പ്യന്മാരായി. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി റണ്ണറപ്പായി.