കപില വേണു ലോകശ്രദ്ധയിലേക്ക്

കപില വേണു.
ഇരിങ്ങാലക്കുട: വിശ്വപ്രസിദ്ധ നൃത്തസംവിധായകന്‍ അക്രംഖാന്‍ അവതരിപ്പിക്കുന്ന നൃത്ത ഇനങ്ങളൊക്കെ ലോകശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ശക്തിയേറിയ സൃഷ്ടിയാണ് ഗിഗെനിസ് മഹാഭാരത കഥയാണ് ഇതിന് പ്രചോദനം. തന്റെ കൗമാര ജീവിതത്തില്‍ പീറ്റര്‍ ബ്രൂക്കിന്റെ വിഖ്യാത നാടകമായ മഹാഭാരതത്തില്‍ അഭിനിയച്ചതാണ് അക്രമിന്റെ മഹാഭാരതബന്ധം.
ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാന്‍സ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജോയ്സി തിയറ്ററിലാണ് ഈ നൃത്തം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അക്രം ഖാനു പുറമെ പ്രശസ്ത ഭരതനാട്യം നര്‍ത്തകരായ മേവിന് ഖൂ, രഞ്ജിത്ത് ബാബു, വിജിന വാസുദേവന്‍, മൈഥിലി പ്രകാശ്, ശ്രീകല്യാണി ആഡ്കോലി, കൂടിയാട്ടം കലാകാരി കപിലാ വേണു തുടങ്ങി ആറു നര്‍ത്തകരാണ് ഇതില്‍ പങ്കെടുക്കുന്നത്.
പശ്ചാത്തല സംഗീതം നല്കുന്നവരില് മിഴാവ് വാദകന്‍ കലാമണ്ഡലം രാജീവും ഉള്‍പ്പെടുന്നു. കൂടിയാട്ടം അഭിനയസങ്കേതങ്ങളില്‍ കപിലാവേണുവിന്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു. ഗിഗനീസിലെ താരം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കപിലാവേണുവിനെ
വിശേഷിപ്പിച്ചിരിക്കുന്നത്.