കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികാഘോഷം നടത്തി

കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപകരക്ഷാകര്‍തൃദിനവും താഴെക്കാട് ചര്‍ച്ച് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
താഴെക്കാട്: കണ്ണിക്കര സെന്റ് പോള്‍സ് സിഎല്‍പി സ്കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപകരക്ഷാകര്‍തൃദിനവും താഴെക്കാട് ചര്‍ച്ച് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഉദയ സിഎംസി പ്രോവിന്‍സ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോള്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രസന്ന ഡേവീസ്, വാര്‍ഡ് ഷൈനി വര്‍ഗീസ്, കാപ്പ അസോസിയേഷന് പ്രസിഡന്റ് പ്രജിത്ത്, പിടിഎ പ്രസിഡന്റ് ദിലീപ് ഡേവീസ്, എംപിടിഎ പ്രസിഡന്റ് ജിജി ജോഷി എന്നിവര്‍ സംസാരിച്ചു.