പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ. സദനം കൃഷ്ണന്‍കുട്ടിക്ക്

ഡോ. സദനം കൃഷ്ണന്‍കുട്ടി.
ഇരിങ്ങാലക്കുട: കലാരംഗത്തെ അതുല്യ പ്രതിഭകള്‍ക്കായി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ. സദനം കൃഷ്ണന്‍കുട്ടി അര്‍ഹനായി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശിവരാത്രി ദിനമായ 26 ന് വൈകീട്ട് 6.50 ന് ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണന് നമ്പൂതിരിപ്പാട് പുരസ്കാരം സമര്‍പ്പിക്കും.
കലാനിലയം രാഘവനാശാന്, കലാനിലയം ഉണ്ണികൃഷ്ണന്, മുരളി ആശാന്, സാവിത്രി അന്തര്‍ജനം എന്നിവരെയും ചടങ്ങില്‍ ആദരിക്കും. ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രി പ്രതിഷ്ഠാദിന മഹോല്‍സവം ഇന്നു മുതല്‍ മാര്‍ച്ച് രണ്ട് വരെ ആഘോഷിക്കും. കണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശിവരാത്രി ന്യത്തോല്സവം ഇന്ന് വൈകീട്ട് ആറിന് കലാമണ്ഡലം പ്രജീഷ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അരങ്ങേറും.
ശിവരാത്രി ദിനത്തില്‍ രാവിലെ 7.30 ന് ഭക്തിഗാനസുധ, 11.30ന് പ്രസാദഊട്ട്, 3.30ന് കാഴ്ചശീവേലി, 6.45ന് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, 6.50ന് സാംസ്കാരിക സമ്മേളനം, 7.30ന് സാന്ദ്രാനന്ദലയം, 9 ന് കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയില്‍ നിന്നും എഴുന്നള്ളിപ്പ്, 10ന് കഥകളി കുചേലവ്യത്തം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് എന്‍. വിശ്വനാഥമേനോന്, നാദോപാസന സെക്രട്ടറി പി നന്ദകുമാര്‍, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷിജു എസ് നായര്‍, വൈസ് പ്രസിഡന്റ് ജനാര്ദ്ദനന് കാക്കര, ട്രഷറര്‍ പി സുനില്‍ കുമാര്‍, നാദോപാസന സെക്രട്ടറി മുരളി പഴയാറ്റില്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.