ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം

പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഡോ. സോണി ടി. ജോണ്‍, കെ.ഡി ആന്റണി, സി.ടി ജോഷി, എം.പി ഷാബു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പ് സമ്മേളനം ഇന്ന് നടക്കും. രണ്ട് അധ്യാപകരും മൂന്ന് അനധ്യാപകരുമാണ് തങ്ങളുടെ സേവന കാലഘട്ടത്തിനു ശേഷം ഈ വര്‍ഷം ക്രൈസ്റ്റ് കോളജില്‍ നിന്ന് വിരമിക്കുന്നത്. കോളജിന്റെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ അസോ. പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ഡോ. സോണി ടി. ജോണ്‍, സീനിയര്‍ ക്ലര്‍ക്ക്മാരായ കെ.ഡി ആന്റണി, സി.ടി ജോഷി, ലാബ് അറ്റന്‍ഡറായ എം.പി ഷാബു എന്നിവരാണ് ഈ വര്‍ഷം ക്രൈസ്റ്റ് കലാലയത്തിന്റെ പടിയിറങ്ങുന്നത്. ഇന്ന് രാവിലെ പത്തിന് കോളജ് ഓഡിറ്റോറിയത്തില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. പി. രവീന്ദ്രന് മുഖ്യാതിഥിയായിരിക്കും. സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സി.എം.ഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര വിരമിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ച് സംസാരിക്കും.