റെയില്‍വേയുടെ കടുത്ത അവഗണന കൂട്ടായ പ്രക്ഷോഭം അനിവാര്യം തോമസ് ഉണ്ണിയാടന്
റെയില്‍വേ അവഗണനക്കെതിരെ കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: അനേക വര്‍ഷങ്ങളുടെ പഴക്കമുള്ളതും 16 ലക്ഷത്തോളം യാത്രക്കാരും ആറ് കോടിയോളം രൂപ വാര്‍ഷിക വരുമാനമുള്ളതുമായ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് കടുത്ത അവഗണനയിലാണെന്നും ഇത്രയും അവഗണന നേരിടുന്ന സ്റ്റേഷന് കേരളത്തില്‍ വേറെ ഇല്ലെന്നും റയില്‍വേയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കണ്ണ് തുറപ്പിക്കാന്‍ തുടര്‍ച്ചയായ കൂട്ടായ പ്രക്ഷോഭം അനിവാര്യമാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു.
റെയില്‍വേ അവഗണനക്കെതിരെ കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന അഞ്ച് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ഈ റെയില്‍വേ സ്റ്റേഷനുള്ളില്‍ വിശ്രമമുറിയോ ബാത്റൂമോ കാന്റീനോ ഇരിപ്പിടങ്ങളോ മേല്‍ക്കൂരയോ ലൈറ്റുകളോ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നത്തിനുള്ള സൗകര്യങ്ങളോ ഇല്ല.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള ഇത്രയും വലിയ അവഗണനക്കെതിരെ തുടര്‍സമരങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുമെന്നും തോമസ് ഉണ്ണിയാടന് കൂട്ടിചേര്‍ത്തു. ആളൂര്‍ മണ്ഡലം പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന്, ജോസ് അരിക്കാട്ട്, ജോബി മംഗലന്‍, എന്‍.കെ. കൊച്ചുവാറു, നൈജു ജോസഫ്, ഷീല ഡേവിസ്, നെല്‍സണ്‍ മാവേലി, ഷോളി അരിക്കാട്ട്, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു