ഇരിങ്ങാലക്കുട നഗരസഭയുടെ ഷീ ലോഡ്ജ് അടഞ്ഞു തന്നെ, കാത്തിരിപ്പ് നീളുന്നു; ഉദ്ഘാടനം നടന്നീട്ട് നാളെ ഒരു വര്‍ഷം തികയുന്നു
![](https://irinjalakuda.news/wp-content/uploads/2025/02/SHEE-LODGE.jpg)
ഇരിങ്ങാലക്കുട നഗരസഭാ ഷീ ലോഡ്ജ് കെട്ടിടം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞീട്ടും ഇതുവരെ പ്രവര്‍ത്തന സജ്ജമാകാനായില്ല. അടച്ചിട്ട കെട്ടിടത്തിന് മുന്പില് പുല്ലുവളര്‍ന്നു തുടങ്ങി. നമുനിസിപ്പല് മൈതാനത്തിനു പടിഞ്ഞാറ് 2.20 കോടി ചെലവഴിച്ചാണ് നഗരസഭ സ്ത്രീകള്‍ക്കുമാത്രം താമസിക്കുന്നതിനായി ഷീ ലോഡ്ജ് ഒരുക്കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയുമാണ് അന്ന് ഉദ്ഘാടനം നിര്‍വഹിച്ചതെന്ന ആരോപണമുണ്ടായിരുന്നു. 2024 ഫെബ്രുവരി 20ന് മന്ത്രി ഡോ. ആര്. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.
2 നിലകളിലായി അറ്റാച്ചഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ് എന്ന് നഗരസഭ അവകാശപ്പെടുന്നു.
ഷീ ലോഡ്ജ് കെട്ടിടത്തില്‍ 20 മുറികളില്‍ 3 കിടക്കകളുള്ള 2 റൂമും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ള ത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറി കള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്. മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതെയും തോട് പുറംമ്പോക്ക് കയ്യേറിയുമാണ് ഈ കെട്ടിടം നിര്‍മിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. അനിവാര്യമായി വേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ ഇല്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഉടന്‍ തുറന്നു നല്‍കും- (മേരിക്കുട്ടി ജോയ്, ചെയര്‍പേഴ്സണ്‍)
കെട്ടിടത്തിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രവൃത്തികളാണ് ശേഷിക്കുന്നത്. ഈ ആഴ്ച തന്നെ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. നഗരസഭ വാട്ടര്‍ അഥോറിറ്റിക്ക് പണമടച്ചതോടെ കെട്ടിടത്തിലേക്കുള്ള കുടിവെള്ള കണക്ഷന് ലഭ്യമായിട്ടുണ്ട്. വൈദ്യുതി കണക്ഷനും ലഭിച്ചീട്ടുണ്ട്.