എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സത്തോടൊന്നുബന്ധിച്ച് ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റം നടത്തുന്നു.
ഇരിങ്ങാലക്കുട: എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. സമാജം ഭരണ സമിതി പ്രസിഡന്റ് എടച്ചാലി പീതാംബരന്, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവുത്സവ ദിനമായ 20 ന് രാവിലെ 8.30 ന് എഴുന്നള്ളിപ്പ്, 11.50 മുതല്‍ 2.10 വരെ കാവടി വരവ്, മൂന്ന് മണി മുതല്‍ പ്രാദേശിക പൂരം വരവ്, അഞ്ച് മുതല്‍, രാത്രി 12.35 മുതല്‍ ഭസ്മ കാവടി വരവ്, 21 ന് രാവിലെ എട്ടിന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.