ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു

കെവിന്.
ഇരിങ്ങാലക്കുട: ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ കയ്പമംഗലം കാഞ്ഞിരപ്പറമ്പില്‍ കെവിനാണ് (34)മരിച്ചത്. മൂന്നുപീടിക കിബ്രോ ടൈലറിങ്ങ് ഉടമ ബാബുരാജിന്റെ മകനാണ്. ഇന്നലെ വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫുട്ബാള്‍ കോര്‍ട്ടില്‍ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്കിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 2019ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനില്‍ ജോലിക്ക് പ്രവേശിച്ചത് ഒരു വര്‍ഷം മുമ്പാണ്. അമ്മ: ശ്രീദേവി. ഭാര്യ: നിത. മകന്: നിവേക് (മൂന്ന്). ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്.