താഴെക്കട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്കോപ്പല് തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ നവവാരം ആരംഭിച്ചു

താഴെക്കട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്കോപ്പല് തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ നവവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രദക്ഷിണം.
താഴെക്കാട്: താഴെക്കട് സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്കോപ്പല് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശു മുത്തപ്പന്റ തിരുനാള്‍ നവവാരം ആരംഭിച്ചു. മെയ് 2, 3, 4 തീയതികളില്‍ തിരുനാള്‍. എട്ടാമിടം. മെയ് 10 ന്, പതിനഞ്ചാമിടം മെയ് 17 ന്. നവവാര തിരുകര്‍മങ്ങള്‍ക്ക് ഫാ. ലിജു പോള്‍ പറമ്പത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ ആന്റണി മുക്കാട്ടുകരക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്മാരായ ജിജി ചാതേലി, സെബാസ്റ്റ്യന്‍ പ്ലാശേരി, പോളി തണ്ടിയേക്കല്‍, ജോയ് കളവത്ത്, തിരുനാള്‍ കണ്‍വീനര്‍. റീജോ പാറയില്‍ എന്നിവര്‍ നേതൃത്വം നല്കി.