അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 79-ാം വാര്‍ഷികം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 79-ാം വാര്‍ഷികവും, സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കെ. ജെസ്റ്റിന് ജോണിനുള്ള യാത്രയയപ്പ് സമ്മേളനവുംനചത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് ഫോട്ടോ അനാച്ഛാദനം നടത്തി. പഞ്ചായത്ത് മെമ്പര്‍ ബിബിന്‍ തുടിയത്ത്, മാനേജര്‍ എ. അജിത്ത് കുമാര്‍, പിടിഎ പ്രസിഡന്റ് മിനി രാമചന്ദ്രന്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോപോള്‍, എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, കെ.എസ്. ഗിരിജ, രമ്യ ജോഷി, ജോസഫ് അക്കരക്കാരന്‍, പി.ജി. ഉല്ലാസ്, കെ.എസ്. സജു, സ്കൂള്‍ ചെയര്മാന് പി.എ. യദുകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.