സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല് നട പ്രചാരണ ജാഥ തുടങ്ങി

സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാല് നട പ്രചാരണ ജാഥ എടതിരിഞ്ഞി സെന്ററില്‍ ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സംസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റ അവഗണനക്കെതിരെ കേരളം ഇന്ത്യയിലല്ലെ എന്ന ചോദ്യമുയര്‍ത്തി സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല് നട പ്രചാരണ ജാഥ തുടങ്ങി. എടതിരിഞ്ഞി സെന്ററില്‍ ക്യാപ്റ്റന്‍ വി.എ. മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ചു. ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട, ഏരിയ കമ്മിറ്റി അംഗം സി.ഡി. സിജിത്ത്, എടതിരിഞ്ഞി ലോക്കല്‍ സെക്രട്ടറി ഒ.എന്‍. അജിത്കുമാര്‍, ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീലാല്‍, കെ.സി. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
