തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം റിട്ടയേര്ഡ്സ് എസ്പിയും പൂര്‍വവിദ്യാര്‍ഥിയുമായ ആര്.കെ. ജയരാജന് ഉദ്ഘാടനം ചെയ്യുന്നു.
തുമ്പൂര്‍: തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. റിട്ടയേര്ഡ്സ് എസ്പിയും പൂര്‍വവിദ്യാര്‍ഥിയുമായ ആര്.കെ. ജയരാജന് ഉദ്ഘാടനം ചെയ്തു. തുമ്പൂര്‍ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. സിബു കള്ളാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സിസ്റ്റര്‍ റോസ്ലിറ്റ് സിഎച്ച്എഫ്, സ്റ്റാഫ് സെക്രട്ടറി സി. ഡിറ്റി ഡേവിസ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഗോഡ്വിന് റോഡ്രിഗ്സ്, ലോക്കല്‍ മാനോജര് സിസ്റ്റര്‍ ഡോ. ഇസബെല്‍ സിഎച്ച്എഫ്, വേളൂക്കര പഞ്ചായത്തംഗം സ്വപ്ന സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സി.ജെ. ജിനേഷ്, ഒഎസ്എ പ്രസിഡന്റ് എബി തുമ്പൂര്‍, എംപിടിഎ പ്രസിഡന്റ് തമസ്യ ഗജന്‍, സ്കൂള്‍ ലീഡര്‍ എയ്ബെല്‍ ജോബി തുടങ്ങിയവര്‍ സംസാരിച്ചു.