അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാനും പങ്കാളിത്ത പെന്ഷന് സ്കീം പിന്‍വലിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ

കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡിഇഒ ഓഫീസിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാനും പങ്കാളിത്ത പെന്ഷന് സ്കീം പിന്‍വലിക്കാനും സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡിഇഒ ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ഇരിങ്ങാലക്കുട മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് മുഖ്യപ്രഭാഷണം നടത്തി. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോര്‍ജ്ജ്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി എം.ആര്. ആംസണ്‍, ആന്റോ പി. തട്ടില്‍, സി. നിധിന് ടോണി, സി.ജെ. ദാമു, സുരേഷ് കുമാര്‍, മെല്വിന് ഡേവിസ്, വി. ഇന്ദുജ, കെ.വി. സുശീല്‍, ജോസ് പോള്‍, പി.യു. രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.