ക്ലീന്‍ ഗ്രീന്‍ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂര്‍ മേഖലയില്‍ പര്യടനം നടത്തി
മുരിയാട്: മുരിയാട് പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ ഗ്രീന്‍ മുരിയാടിന്റെ സന്ദേശവുമായി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നയിച്ച ക്ലീന്‍ ഗ്രീന്‍ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂര്‍ മേഖലയില്‍ പര്യടനം നടത്തി. പുല്ലൂര്‍ ഉരിയരിചിറ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രന് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.ബി. ജോഷി എന്നിവര്‍ സംസാരിച്ചു. മണി സജയന്, സേവ്യര്‍ ആളൂക്കാരന്‍, നിഖിത അനൂപ്, റോസ്മി ജയേഷ്, നിജി വത്സന്, നിത അര്ജ്ജുനന് എന്നിവര്‍ സംസാരിച്ചു.
17 വാര്‍ഡുകളിലും ശുചിത്വ സഭ പൂര്‍ത്തിയാക്കി. വാര്‍ഡ് തല ശുചീകരണ യജ്ഞവും നടത്തി കൊണ്ടാണ് ക്ലീന്ഗ്രീന് മുരിയാട് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മുഴുവന്‍ റോഡുകളിലും പുല്ല് വെട്ടി വൃത്തിയാക്കിയും ശുചിത്വ സുന്ദര തെരുവുകള്‍ രൂപപ്പെടുത്തിയും പരിശോധനകള്‍ കര്‍ശനമാക്കിയും ക്ലീന്‍ ഗ്രീന്‍ പരിപാടി ഉജ്ജ്വല മുന്നേറ്റമാണ് നടത്തി കൊണ്ടീരിക്കുന്നത്. മാര്‍ച്ച് 30 ന് മുമ്പായി സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി മുരിയാട് ഗ്രാമപ്പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു