ശുചിത്വ സന്ദേശവുമായി കാട്ടൂര്‍ പഞ്ചായത്തില്‍ ശുചിത്വ സന്ദേശപരിപാടികള്‍ സംഘടിപ്പിച്ചു
കാട്ടൂര്‍: ശുചിത്വ സന്ദേശവുമായി കാട്ടൂര്‍ പഞ്ചായത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് പൊതുജനങ്ങളിലേക്ക് മാലിന്യ സംസ്കരണം അവബോധം നല്‍കുന്നതിനായി ഏവുപ്രാസ്യ ട്രെയിനിംഗ് കോളജ് ഫോര്‍ വുമണ്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ നമിതയുടെ നേതൃത്വത്തില്‍ 50 ല്‍ അധികം വിദ്യാര്‍ഥികളാണ് ബോധവത്കരണ പ്രവര്‍ത്തനത്തില്‍ അണിനിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രഹി ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.സി. രമ ഭായ്, പി.എസ്. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എല്‍. ജോസ്, ജയശ്രീ സുബ്രഹ്മണ്യന്, വിമല സുഗണന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.സി. അനിത, പഞ്ചായത്ത് എച്ച്ഐ ജിനേഷ് ജിക്സണ്‍, ജെഎച്ച്ഐ എം.എ. നിഖില്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍, അജിത ബാബു, ഹരിത കേരളം മിഷന് ആര്‍പി പി.എ. ശ്രീദ എന്നിവര്‍ സംസാരിച്ചു.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്