നീരൊഴുക്കു നിലച്ചു; തോട്ടിലും കാനകളിലും മാലിന്യം നിറഞ്ഞു, ഇരിങ്ങാലക്കുട നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍

ഇരിങ്ങാലക്കുട നഗരസമധ്യത്തില്‍ മാസ് തിയറ്ററിനു സമീപത്തുകൂടെയുള്ള തോടില്‍ പുല്ലു വളര്‍ന്ന് കാടും പടലവും നിറഞ്ഞ് തോട് മൂടിയ നിലയില്‍
ഇരിങ്ങാലക്കുട: ടൗണിലെ തോടുകളില്‍ നീരൊഴുക്കു നിലച്ച് കാട് മൂടിയ നിലയിലും മാലിന്യം നിറഞ്ഞ നിലയിലുമാണ്. നഗരത്തിലെ ഒട്ടുമില്ല തോടുകളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. നഗരത്തില്‍ പകര്‍ച്ച വ്യാധികളുമായി വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം ഏണ്ണം ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നീരൊഴുക്ക് നിലച്ചതോടെ പലയിടത്തും വെള്ളം കെട്ടി നില്ക്കുന്ന് സ്ഥിതിയാണ്. റോഡില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കാനകള്‍ മിക്കയിടത്തും സ്ലാബിട്ട് മൂടിയിട്ടുണ്ട്.
ഇതിനകത്തെല്ലാം പലയിടത്തും മാലന്യ കൂമ്പാരങ്ങളാണ്. മാത്രവുമല്ല എലികളുടെയും ഇഴജന്തുക്കളുടെയും ആവസകേന്ദ്രവുമാണ് ടൗണിലെ പല കാനകളും. ചെറിയതോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന കാനകള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്. പൂര്‍ണ്ണമായും അടച്ച കാനകളില്‍ അകപ്പെട്ട മാലിന്യം ഇനി എങ്ങനെ നീക്കുമെന്നു കണ്ടറിയണം. പകര്‍ച്ചവ്യാധികള്‍ പകരാന്‍ ആരംഭിച്ചതോടെ ആശങ്കയുടെ മുള്‍മുനയിലാണു നഗരം. കോടതി ഉത്തരവുകള്‍ ലംഘിച്ച് പല ഹോട്ടലുകളും മാലിന്യം പൊതു തോട്ടിലേക്കു ഒഴുക്കി വിട്ടിരുന്നു. ഇതു മൂലം കല്ലേരി തോടില്‍ അടിഞ്ഞു കൂടിയ മാലിന്യം പറത്തൂചിറയില് കലരുകയായിരുന്നു.
ചിറയിലെ വെള്ളത്തിന് കറുത്തനിറവും ദുര്‍ഗന്ധവും വന്നതോടെ നാട്ടുക്കാര് പ്രതിഷേധവുമായി രംഗത്തത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആരോഗ്യ വിഭാഗം പരിശോഘനയുമായി രംഗത്തെത്തി. തോടിനു മകളിലെ സ്ലാബുകള്‍ നഗരസഭ ജവനക്കാര്‍ തുറന്നു പരിശോധിച്ചതോടെ തോട്ടിലേക്ക് ഹോട്ടലുകളില്‍നിന്നും മാലിന്യങ്ങള്‍ തള്ളുന്ന പൈപ്പുകള്‍ കണ്ടെത്തി. ഇത്തരത്തില്‍ മാലിന്യം ഒഴുക്കി വിടുന്ന ഹോട്ടലുകള്‍ക്കെതിരെ നഗരസഭയിലെ ആരോഗ്യ വിഭ്യാഗം കര്‍ശന നടപടി എടുത്തിരുന്നു. മാലിന്യം കെട്ടികിടക്കുന്ന തോടിനു സമീപത്തെ കിണറ്റില്നിന്നോ, കുളത്തില്‍നിന്നോ വെള്ളമെടുത്തു കുളിച്ചാല്‍ ദേഹമാസകലം ചൊറിയുന്ന അവസ്ഥയാണു പലര്‍ക്കും.
നഗരത്തിന്റെ വടക്കുഭാഗത്ത് പൂതംകുളത്തുനിന്നും ആരംഭിച്ച് ചെളിയാംപാടം വഴി കാട്ടൂര്‍ ഭാഗത്തേക്ക് ഒഴുകുന്ന പൊതുതോട്ടിലും രാമന്‍ചിറ തോട്ടിലും പെരുന്തോട്ടിലും കാടും പടലവും വളര്‍ന്ന് കിടക്കുകയാണ്. പലയിടത്തും സ്വകാര്യവ്യക്തികള്‍ തോടുകള്‍ കയേറുകയും അടച്ചുകെട്ടുകയും ചെയ്തിരിക്കുന്നതായും നഗരസഭയില്‍ പരാതികളുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഈ തോടുകള്ശുചീകരിച്ചില്ലെങ്കില് മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകും. പകര്‍ച്ച വ്യാധികളുമായി ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതു ജനത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.