കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ് കണ്ണട വിതരണം ചെയ്തു

ലയണ്‍സ് ക്ലബ്ബ് സൈറ്റ് ഫോര്‍ കിഡ്സ് പ്രൊജക്ടിന്റെ ഭാഗമായി കാഴ്ച വൈകല്യമുള്ള തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് സൈറ്റ് ഫോര്‍ കിഡ്സ് പ്രൊജക്ടിന്റെ ഭാഗമായി വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്ന് കാഴ്ച വൈകല്യമുള്ള തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ഉത്ഘാടനം ലയണ്‍സ് ക്ലബ്ബ് മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഗോഡ്വിന് റോഡ്രിഗസ് അ്യക്ഷത വഹിച്ചു. നടവരമ്പ് ബി.ആര്.സി അരണി ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് വിഷന്‍ ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്, പോളി കോലങ്കണ്ണി, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഷാജന് ചക്കാലക്കല്‍, ശ്യാമ ശിവന്, ജോളി പി.ജെ എന്നിവര്‍ സംസാരിച്ചു.