ഇരിങ്ങാലക്കുട സിറ്റിസണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം

ഇരിഞ്ഞാലക്കുട സിറ്റിസണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു
ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സിറ്റിസണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സിറ്റിസണ്‍ സൊസൈറ്റി പ്രസിഡന്റ് ടി.എസ് സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേരളബാങ്ക് വൈസ് ചെയര്മാന് എം.കെ.കണ്ണന്, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, സഹകരണ വകുപ്പ് കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ ഹര്ഷചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഗ്യാലക്സി എഡ്യുക്കേഷണല്‍ ഡയറക്ടര്‍ ശ്യാം ശശി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി.എന്‍ ലക്ഷ്മണന്, പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ചന്ദ്രന് കിഴക്കേവളപ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗവും സംഘാടക സമിതി ചെയര്‍മാനുമായ ഡോ.കെ.പി. ജോര്‍ജ് സ്വാഗതവും സൊസൈറ്റി വൈസ് പ്രസിഡന്റ് എം.ടി. വര്‍ഗീസ് നന്ദിയും പറഞ്ഞു.