കാട്ടൂരില്‍ ഇഎംഎസ് റോഡ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു

കാട്ടൂരില്‍ ഇഎംഎസ് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: കാട്ടൂരില്‍ ഇഎംഎസ് റോഡ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കാട്ടൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് എട്ടിലെ ഇഎംഎസ് റോഡിന് 10 ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്. ഇഎംഎസ് റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എസ്. അനീഷ്, സ്വപ്ന ജോര്‍ജ്, രമഭായ് ടീച്ചര്‍, ജയശ്രീ സുബ്രഹ്മണ്യന്, പഞ്ചായത്ത് സെക്രട്ടറി വി.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.