ടി.കെ. ഉണ്ണികൃഷ്ണന് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്

ടി.കെ. ഉണ്ണികൃഷ്ണന്.
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനായി ടി.കെ. ഉണ്ണികൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സിപിഎം മാള ഏരിയാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗവും മാള ഏരിയ പ്രസിഡന്റുമാണ്. സ്വീകരണ ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്റര്‍. ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ്. സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് എം.ബി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.