മുനയം പാലം വന്നെങ്കില്‍ ഈ ഗതി വരുമോ? കേരള കോണ്‍ഗ്രസ്

മുനയത്ത് സ്ഥിരം പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി തകര്‍ന്ന താല്‍ക്കാലിക ബണ്ടിന് സമീപം നടത്തിയ പ്രതിഷേധ ധര്‍ണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് സമീപം.
കാട്ടൂര്‍: മുനയം പാലം വന്നിരുന്നുവെങ്കില്‍ ഈ ഗതി വരുമോ എന്ന് ചോദ്യം ഉയര്‍ത്തി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനയത്തെ താല്‍ക്കാലിക ബണ്ട് തകര്‍ന്നതിന് സമീപം പ്രതിഷേധ ധര്‍ണ്ണ നടത്തി. മുനയത്ത് സ്ഥിരം പാലം നിര്‍മ്മിക്കുന്നതിന് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് എംഎല്‍എ ആയിരുന്ന തോമസ് ഉണ്ണിയാടന്റെയും മറ്റും ശ്രമഫലമായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുന്നതിന് ഭരണാനുമാതിയും സാങ്കേതികാനുമതിയും ഫണ്ടും അനുവദിച്ചിരുന്നെങ്കിലും എല്‍ഡിഎഫ് ഭരണകാലത്ത് ഇത് നഷ്ടപ്പെടുത്തിയതുമൂലം ഓരോ വര്‍ഷവും അരകോടിയോളം രൂപ മുടക്കി താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കുകയും ഈ താല്‍ക്കാലിക ബണ്ട് ഇതുപോലെ ഇടക്കിടക്ക് തകരുകയും പിന്നീട് വീണ്ടും വലിയ പണം മുടക്കി തുടര്‍ച്ചയായി ബണ്ട് നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കേണ്ട ഗതികേടിലാണ് എത്തിനില്‍ക്കുന്നതെന്ന് ധര്‍ണ്ണാസമരം ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് റെഗുലറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യ മാക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കാട്ടൂരില്‍ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുനയത്ത് ബണ്ടില്‍ നില്‍പ്പ് സമരവും മുനയം മാര്‍ച്ചും കൂട്ടപ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. തകര്‍ന്ന ബണ്ടിന് സമീപം നടന്ന പ്രതിഷേധധര്‍ണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അശോകന് ഷാരടി, സി.ബി. മുജീബ്, വേണുഗോപാല്‍, രതീഷ്, യൂസഫലി എന്നിവര്‍ പ്രസംഗിച്ചു.