ലഹരിക്കെതിരെ പുതു കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍

വായുവിലെ സിന്തറ്റിക് ഡ്രഗ്ഗുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രൊജക്ടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: വായുവിലെ സിന്തറ്റിക് ഡ്രഗ്ഗുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രൊജക്ടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥികള്‍. വിവിധ സെന്‍സറുകള്‍ ഉപയോഗിച്ച് ലഭിക്കുന്ന ഡാറ്റ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്താണ് വിവിധ ഘടകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കെ.ബി. ലിബിഹരി, ജോസ്വിന് സോജന്, കെ. ദിവ്യേഷ് മേനോന്, എ. ലക്ഷ്മി, ലെനിന് സുനില്‍, ടി.ജെ. ലോയ്ഡ്, നവനീത് സി. മനോജ് എന്നിവരാണ് കണ്ടുപിടിത്തതിന് പിന്നില്‍. ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ കെ.എസ്. നിതിന്‍ ആണ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍. സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി അപേക്ഷ കൊടുത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.