കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പും ആദരിക്കലും നടത്തി

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച യായ്രയപ്പ് ചടങ്ങില്‍ ജീവനക്കാരനായ കെ.പി. സെബാസ്റ്റ്യന്‍ ഐടിയു ബാങ്ക് ചെയര്‍മാനും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.പി. ജാക്സണ് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) ഐടിയു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഐടിയു ബാങ്ക് ജീവനക്കാരനായ കെ.പി. സെബാസ്റ്റ്യന്‍ യാത്രയയപ്പും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച കെയുബിഎസ്ഒ അംഗമായ ജോസഫ് ചാക്കോയേ ആദരിക്കലും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കെയുബിഎസ്ഒ അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡും നല്കി. കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.ജെ. റീനിയുടെ അധ്യക്ഷത വഹിച്ചു.
ഐടിയു ബാങ്ക് ചെയര്‍മാനും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. കെയുബിഎസ്ഒ മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യപ്രഭാഷണം നടത്തി. ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ഐടിയു ബാങ്ക് ഡയറക്ടര്‍ കെ.കെ. ചന്ദ്രന്, കെയുബിഎസ്ഒ സംസ്ഥാന ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറിമാരായ എന്‍.ജെ. ജോയ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഈ യോഗത്തില്‍ പുതിയ കെയുബിഎസ്ഒ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമ്മേളനത്തില്‍ കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് സെക്രട്ടറി എം.ജെ. ടോം സ്വാഗതവും കെയുബിഎസ്ഒ ഐടിയു ബാങ്ക് യൂണിറ്റ് ട്രഷറര്‍ എം.കെ. കലേഷ് നന്ദിയും പറഞ്ഞു.