റോഡ് ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി പ്രതിഷേധസമരം

കാറളം: കാറളം പഞ്ചായത്ത് പുല്ലത്തറ അഞ്ചാം വാര്‍ഡിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലത്തറ സെന്ററില്‍ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അശാസ്ത്രീയമായ നിര്‍മ്മാണവും അഴിമതിയും മൂലം ആറ് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കിഴുത്താണി കാറളം റോഡിലെ വിവിധയിടങ്ങളില്‍ മഴ പെയ്താല്‍ വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയിലാണ്. വാര്‍ഡ് കണ്‍വീനര്‍ വിജില്‍ വിജയന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍ പറമ്പില്‍, മണ്ഡലം സെക്രട്ടറിയും 12-ാം വാര്‍ഡ് മെമ്പറുമായ അജയന് തറയില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ അനില്‍, ജനറല്‍ സെക്രട്ടറി ഇ. സുഭാഷ്, വൈസ് പ്രസിഡന്റ് പ്രദീപ് എന്നിവര്‍ സംസാരിച്ചു. വി.എസ്. സനൂപ്, കെ.എസ്. സാജന്, ടി.ആര്. രഞ്ചിത്ത്, അരുണ്‍, ടി.കെ. സജീഷ്, കെ.വി. സുവേദന്, വി.കെ. ഹര്ഷന്, ബാബു പുളിക്കന്‍, സഞ്ജയന് വാക്കയില്‍, സുരേന്ദ്രന് വിരുപ്പേരി എന്നിവര്‍ നേതൃത്വം നല്കി.