പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിനു പരിസ്ഥിതി മിത്ര അവാര്‍ഡ്

സംസ്ഥാന തല പരിസ്ഥിതി മിത്ര അവാര്‍ഡ് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
പുല്ലൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിനു ഇരട്ടി മധുരമെന്നോണം പരിസ്ഥിതി മിത്ര അവാര്‍ഡ് ലഭിച്ചു. സംസ്ഥാന തലത്തില്‍ അമ്പത് ബെഡിനു മുകളിലുള്ള ആശുപത്രികളുടെ കാറ്റഗറിയില്‍ ഉള്‍പെട്ട 21792 സ്ഥാപനങ്ങളോട് മത്സരിച്ചാണ് മിഷന് ആശുപത്രി പരിസ്ഥിതി മിത്ര അവാര്‍ഡ് മൂന്നാം സ്ഥാനത്തിനു അര്‍ഹമായത്. ബയോ മെഡിക്കല്‍ മാലിന്യങ്ങളും മറ്റു ജൈവ അജൈവ മാലിന്യങ്ങളും ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്നതിലെ മികവിനെ ആസ്പദമാക്കിയാണ് ഈ അവാര്‍ഡ് സംസ്ഥാനതലത്തില്‍ നല്‍കുന്നത്. പാലക്കാട് നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.