ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ലഹരി വിരുദ്ധ മാരത്തോണ്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജുമായി സഹകരിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശവുമായി സംഘടിപ്പിച്ച മാരത്തോണ്‍ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജുമായി സഹകരിച്ച് പലഗരിക്കെതിരെ എതിരെ ബോധവല്‍ക്കരണ സന്ദേശവുമായി മാരത്തോണ്‍ സംഘടിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഫെബിന് രാജു, വിമുക്തി കോ ഓര്‍ഡിനേറ്റര്‍ സി.വി. രാജേന്ദ്രന്, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ആര്. അനു കുമാര്‍ എന്നിവര്‍ സംസാരിച്ചു.