റോഡുകളുടെ ശോച്യാവസ്ഥ സിപിഎം നഗരസഭ മാര്‍ച്ച് നടത്തി

തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ നഗരസഭ മാര്‍ച്ച് ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കുക, നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎം ഇരിങ്ങാലക്കു മുനിസിപ്പല്‍ സബ് കമ്മിറ്റി നഗരസഭാ ഓഫീസിന് മുന്‍പിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആര്.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജയന് അരിമ്പ്ര, എം.ബി. രാജു, ലോക്കല്‍ സെക്രട്ടറിമാരായ വില്സന്, ആര്.എല്‍. ജീവന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.