ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളല്‍ ആശങ്കയുണ്ടാക്കുന്നു- റെയില്‍വേ സ്റ്റേഷന് വികസന സമിതി

കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളല്‍.
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളല്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന് വികസന സമിതി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മതിലിനോട് ചേര്‍ന്ന് ഏകദേശം 20 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഈ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ രണ്ടിടത്തു നെടുകെ പൊട്ടല്വീണു നിലംപൊത്താവുന്ന നിലയിലാണ്. പ്ലാറ്റ്ഫോമിലൂടെ ദിവസവും നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളും സഞ്ചരിക്കുന്നുണ്ട്.
മതിലിനു താഴെ ഏകദേശം 20 അടി ആഴമുണ്ട്. കാലവര്‍ഷം തുടങ്ങിയതു മതിലിന്റെ തകര്‍ച്ച വേഗത്തിലക്കുമെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. റെയില്‍വേയുടെ അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും ഉടനടി പരിഹാരനടപടികള്‍ ഉണ്ടാകണമെന്നും റെയില്‍വേ സ്റ്റേഷന് വികസന സമിതി ആവശ്യപ്പെട്ടു. വര്‍ഗ്ഗീസ് പന്തലൂക്കാരന്‍, കെ.എഫ്. ജോസ്, സോമന് ശാരദാലയം, ഡേവിസ് തുളുവത്ത്, കെ.കെ. ബാബു, പി.എല്‍. ജോസ്, ആന്റു പുന്നേലിപറമ്പില്‍, ശശി ശാരഭാലയം, ഉണ്ണികൃഷണന് പുതുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
