കരുവന്നൂര്‍ തട്ടിപ്പു കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
കരുവന്നൂര്‍ തട്ടിപ്പു കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കള്ളപ്പണ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുക. കരുവന്നൂര്‍ ബാങ്ക് കേസിലെ പ്രതികളായ കെ. രാധാകൃഷ്ണന് എംപിയും എ.സി. മൊയ്ദീന് എംഎല്‍എയും തല്‍ സ്ഥാനങ്ങള്‍ രാജി വെക്കുക. സിപിഎം ബിജെപി രഹസ്യബന്ധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തുന്ന പ്രധിഷേധ സംഗമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആല്ത്തറക്കല് സമാപിക്കുകയും പ്രതിഷേധയോഗം ചേരുകയും ചെയ്തു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ വെരിക്കോരി ജോയ് മുഖ്യപ്രഭാഷണം നടത്തി. സിജു യോഹന്നാന് സ്വാഗതം പറഞ്ഞ സംഗമത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി ബ്ലോക്ക് നേതാക്കളായ ജോസഫ് ചാക്കോ, നിമ്മ്യ ഷിജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്, ബാലകൃഷ്ണന്, ബിജു പോള്‍ അക്കരക്കാരന്‍, മിനി ജോസ് ചാക്കോള, കെ.എം. സന്തോഷ്, വിനു ആന്റണി, ഒ.എസ്. അവിനാശ്, അരുണ്‍ ഗാന്ധി ഗ്രാം എന്നിവര്‍ നേതൃത്വം നെല്കി.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ തുടങ്ങി
ഡല്‍ഹി കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രകടനവും പൊതുയോഗവും നടത്തി
ഇരിങ്ങാലക്കുട നഗരസഭക്ക് ഇന്ന് 90 ാം പിറന്നാള്‍