ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍
ലോക ഹൃദയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി ലോക ഹൃദയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, റോട്ടറി ക്ലബ്, ഐഎംഎ ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒയും എന്‍സിഡി നോഡല്‍ ഓഫീസറുമായ ഡോ. എന്‍.എ. ഷീജ,നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിന് വെള്ളാനിക്കാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, ജില്ലാ നഴ്സിംഗ് ഓഫീസര്‍ എം.എസ്. ഷീജ, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഇന്‍ ചാര്‍ജ് ഗോപകുമാര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ. എം.എ. ജോണ്‍, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ഡിറ്റോ എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന