ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ശില്പശാല

ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ശില്പശാല സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
പടിയൂര്‍: എടത്തിരിഞ്ഞി എച്ച്ഡിപി ഗുരുദേവ ഹാളില്‍ പ്രസിഡന്റ് ബിനോയ് കോലാന്ത്രയുടെ അധ്യക്ഷതയില്‍ ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സജി ഷൈജുകുമാര്‍, ബിജെപി സെക്രട്ടറി ഷൈജു കുറ്റിക്കാട്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാത വെള്ളാപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുജിത ഷിനോബ്, വാണികുമാര്‍ കൊപ്പുള്ളി പറമ്പില്‍ ബിജോയ് കളരിക്കല്‍, നിജീഷ് കോപ്പുള്ളിപറമ്പില്‍, അജയന് പൊന്നംപുള്ളി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.