പുല്ലൂര്‍ ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു

പുല്ലൂര്‍ ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവ് 2025 ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവ് 2025 ന് തിരി തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. സംവിധായകന് അമ്പിളി മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്, ഡോ. ഇ.പി. ജനാര്ദ്ദനന്, ബാലന് അമ്പാടത്ത്, ജോസ് ചിറ്റിലപ്പിള്ളി, ചന്ദ്രന് കിഴക്കേവളപ്പില്‍, ശശി ചിറയില്‍, പ്രദീപ് കാറളം, പി.വി. വിശാഖന്, സംവിധായകന് അമ്പിളി, സെക്രട്ടറി വേണു ഇളന്തോളി എന്നിവര്‍ സംസാരിച്ചു. ചമയം നാടകവേദിയുടെ കെട്ടിടത്തിന് എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മന്ത്രി അനുവദിച്ചു. സമ്മേളനത്തിനു ശേഷം വള്ളുവനാട് ബ്രഹ്മയുടെ പകലില്‍ മറഞ്ഞിരുന്നൊരാള്‍ എന്ന നാടകവും പ്രദര്‍ശിപ്പിച്ചു.