തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കുട്ടാടന്‍ കര്‍ഷക സമിതിയുടെ തരിശ് നെല്‍കൃഷി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, കൗണ്‍സിലര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കര്‍ഷക സമിതി പ്രവര്‍ത്തകരോടൊപ്പം ഞാറു നടാന്‍ പാടത്തിറങ്ങിയപ്പോള്‍.
ഇരിങ്ങാലക്കുട: തരിശായി കിടക്കുന്ന 15 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി ഇറക്കി ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങുകയാണ് കുട്ടാടന്‍ കര്‍ഷക സമിതി. നഗരസഭയിലെ 29-ാം വാര്‍ഡിലെ കൊരുമ്പിശേരിയിലുള്ള കുട്ടാടന്‍ പാടശേഖരത്തിലെ ഏക്കര്‍ കണക്കിന് സ്ഥലം ഏറെ കാലമായി കൃഷിയിറക്കാതെ തരിശായി കിടക്കുകയാണ്. എന്നാല്‍ ഇക്കുറി ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി കുട്ടാടന്‍ കര്‍ഷക സമിതിരംഗത്തിറങ്ങി. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഇരിങ്ങാലക്കുട കൃഷിഭവന്റെയും പിന്തുണയോടെ ഈ പാടശേഖരത്തില്‍ കുട്ടാടന്‍ കര്‍ഷക സമിതി നടപ്പിലാക്കുന്ന തരിശ് നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി.
നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമിതി കൂട്ടായ്മ പ്രസിഡന്റ് എ.ആര്. ജോഷി അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ഷേര്‍ളി, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, ടി.വി. ചാര്‍ലി, കൃഷി അസി. ഡയറക്ടര്‍ ഫാജിത റഹ്മാന്, കൃഷി അസി. പി.എസ്. വിജയകുമാര്‍, ഫീല്‍ഡ് ഓഫീസര്‍ എം.ആര്. അജിത് കുമാര്‍, അസി. കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി, കാര്‍ഷിക വികസന സമിതി അംഗം പ്രവീണ്‍സ് ഞാറ്റുവെട്ടി, കുട്ടാടന്‍ കര്‍ഷക സമിതി സെക്രട്ടറി ടി.വി. ബിനേഷ്, ട്രഷറര്‍ ടി.ബി. മൂവിന്, മുതിര്‍ന്ന കര്ഷകന് തൈവളപ്പില്‍ ഭാസ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി