ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം
മുരിയാട് പഞ്ചായത്തിലെ ഊരകം വെസ്റ്റ് കതിര്പ്പിള്ളി കുളത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍.
ഊരകം: അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് കുളത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ഊരകം വെസ്റ്റിലെ കതിര്പ്പിള്ളി കുളത്തിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്ന് കരിങ്കല്ലുകള്‍ വെള്ളത്തിലായത്. പഞ്ചായത്തിന്റെ നഗര സഞ്ചയിക പദ്ധതിയിലുള്‍പ്പെടുത്തി 95 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിത്. നാല് മാസം മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഘോഷമായി ആരംഭിച്ചുവെങ്കിലും കുളത്തിന്റെ രണ്ട് വശങ്ങള് കെട്ടിയ കരിങ്കല്ലുകള്‍ നിര്‍മാണം നടക്കവേ തന്നെ കുളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.അമ്പതിലധികം വര്‍ഷം പഴക്കമുള്ള സംരക്ഷണ ഭിത്തിയുടെ മുകളില്‍ നിന്നും കരിങ്കല്ല് കെട്ടിപൊക്കിയതാണ് ഇത് തകര്‍ന്നു വീഴുന്നതിനു കാരണമായത്.
സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ കരാറുകാരന് പണി വിട്ടുപോയി. 4 മാസമായി യാതൊരു തരത്തിലുമുള്ള നിര്‍മാണങ്ങളും ഇപ്പോള്‍ അവിടെ നടക്കുന്നില്ല. ഇതുവരെ ചെയ്ത പ്രവര്‍ത്തിക്ക് 18 ലക്ഷം രൂപയുടെ ബില്ലാണ് പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഊരകം കല്ലംകുന്ന് പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്ന പദ്ധതിയാണ് ഇതോടെ വെള്ളത്തിലായതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായ എം.കെ. കലേഷ്, കെ.എല്‍. ബേബി എന്നിവര്‍ ആവശ്യപ്പെട്ടു.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
എടതിരിഞ്ഞി കോള്‍- കാറളം ഊര്പതി കോള്‍ കമ്മട്ടിത്തോടു വഴി വെള്ളം വിട്ടു; 400 ഏക്കര്‍ പാടത്ത് വെള്ളക്കെട്ട്
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി പുരസ്കാരം കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്
റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍