ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കല്‍ ചടങ്ങ്
കൂടല്‍മാണിക്യ ക്ഷേത്രത്തിൽ കലവറ നിറയ്ക്കല്‍ ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കല്ച്ചടങ്ങ് ഭക്തിസാന്ദ്രമായി. കിഴക്കേ ഗോപുരനടയില്‍ കലവറ നിറച്ചുകൊണ്ട് ദേവസ്വം ചെയര്മാന് അഡ്വ. സി. കെ. ഗോപി ഉദ്ഘാടനംനിര്‍വഹിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ തൃപ്പുത്തരിസദ്യയിലേക്ക് ആവശ്യമായ അരി, നുറുക്ക് അരി, ശര്‍ക്കര, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ സമര്‍പ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, കെ ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് എന്നിവര്‍ പങ്കെടുത്തു. ഇന്ന് പോട്ട പ്രവൃത്തിക്കച്ചേരിയില്‍നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാല്‍നടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് അഞ്ചിന് ഠാണാവിലെത്തും. ഏഴുമണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് 6.15 മുതല്‍ ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും. തൃപ്പുത്തരിദിനമായ നാളെ അയ്യായിരംപേര്‍ക്ക് സദ്യ നല്‍കും. പുത്തരിച്ചോറ്, രസകാളന്‍, ഇടിയന്‍ചക്ക തോരന്‍, ചെത്തുമാങ്ങാ അച്ചാര്‍, ഇടിച്ചുപിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങള്‍. വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേനടപ്പുരയില്‍ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.

കെസിവൈഎം നിറവ് 2025 യുവജന കലോത്സവം; മൂന്നുമുറി ഇടവക ഒന്നാം സ്ഥാനം
കൂടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളം നവീകരണം; നാലുകോടിയുടെ ടെണ്ടറിന് ഭരണാനുമതി
വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാള്‍ ആഘോഷിച്ചു
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ ഇരിങ്ങാലക്കുടയില്‍
അമ്മമാര്‍ സമൂഹത്തില്‍ പ്രത്യാശകൊടുക്കുന്നവരായിരിക്കണം-മോണ്‍. ജോളി വടക്കന്‍
എകെസിസി അവകാശ സംരക്ഷണ ദിനം ആചരിച്ചു