കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍
തൃപ്പുത്തരി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന സദ്യ.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി സദ്യയ്ക്ക് ആയിരങ്ങളെത്തി. പടിഞ്ഞാറെ ഊട്ടുപുരയിലും തെക്കേ ഊട്ടുപുരയിലുമായി പതിനൊന്നരയോടെ തുടങ്ങിയ തൃപ്പുത്തരി സദ്യ ഉച്ചതിരിഞ്ഞ് നാലരവരെ നീണ്ടു. തുലാമസത്തിലെ തിരുവോണനാളിലാണ് തൃപ്പുത്തരി ആഘോഷിക്കുന്നത്. പുനെല്ല് കൊയ്തുണക്കി കുത്തി അരിയാക്കി പത്തായത്തില് സൂക്ഷിച്ച് ആദ്യമായി ഉപയോഗിക്കുന്ന ദിവസമാണ് തൃപ്പുത്തരി. ഭക്തരുടെ വക അരിയിടലും പതിവാണ്.
നിവേദ്യത്തിനുള്ള സാധനങ്ങള്‍ ചാലക്കുടി പോട്ടയില്‍നിന്ന് തണ്ടികയായി ബുധനാഴ്ച വൈകീട്ട് ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. മറ്റ് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തില്‍ നാല് പൂജകള്‍ നടന്നു. തൃപ്പുത്തരി പൂജയ്ക്ക് തന്ത്രി പടിഞ്ഞാറെ തരണനെല്ലൂര്‍ മനയ്ക്കല്‍ അനിപ്രകാശ് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. പതിനൊന്നരയോടെ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി വിളക്കുകൊളുത്തിയശേഷം ഭക്തജനങ്ങള്‍ക്ക് തൃപ്പുത്തരി സദ്യ നല്കി. സദ്യയ്ക്ക് 61 പറ അരിയുടെ ചോറും 450 നാളികേരം ഇടിച്ചുപിഴിഞ്ഞ പായസവും ഉപയോഗിച്ചു.
ദൊഡമന സുബ്രഹ്മണ്യന് എമ്പ്രാന്തിരിയുടെ മക്കള്‍ ഉദയന്‍, ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്ന സദ്യ. ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, രാഘവന് മുളങ്ങാട്, ബിന്ദു, മുന്‍ ഭരണസമിതി അംഗം കെ.ജി. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തൃപ്പുത്തരി പൂജയ്ക്ക് കാലങ്ങളായി നകരമണ്ണ് ഇല്ലത്തുകാരാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
തൃപ്പുത്തരി പൂജയ്ക്ക് മാത്രമല്ല, ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റം, ആറാട്ട് എന്നിവയ്ക്കും നകരമണ്ണ് കുടുംബം മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ് കീഴ്വഴക്കം. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നകരമണ്ണ് കുടുംബത്തിന് കത്തുനല്കിയിരുന്നെങ്കിലും പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മറുപടി നല്‍കിയിരുന്നതായി ദേവസ്വം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ദേവസ്വം ആവശ്യപ്രകാരം തന്ത്രി പടിഞ്ഞാറെ തരണനെല്ലൂര്‍ മനയ്ക്കല്‍ അനിപ്രകാശ് നമ്പൂതിരിപ്പാട് തൃപ്പുത്തരി പൂജയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയായിരുന്നു.

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള