സൈ ഹണ്ടില്‍ 14 പേര് പിടിയില്‍, നിരവധി പേര് നിരീക്ഷണത്തില്‍
തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍.
36 പേരെ പരിശോധിച്ചു. 22 സ്ഥലങ്ങളില്‍ പരിശോധന നടത്തി, 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഇരിങ്ങാലക്കുട: സൈബര്‍ സാമ്പത്തിക കുറ്റവാളികളെ കുരുക്കാന്‍ സൈ ഹണ്ട് എന്ന പേരില്‍ നടത്തിയ പോലീസ് തിരച്ചിലില്‍ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേര് നിരീക്ഷണത്തിലുണ്ടെന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് പറഞ്ഞു. സൈബര്‍ ക്രൈം പോര്‍ട്ടലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം സംശായ്പദമായ ബാങ്ക് അക്കൗണ്ടിലൂടെ ചെക്ക് ഉപയോഗിച്ചും എ ടി എം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിച്ച 36 പേരെയാണ് അന്വേഷണ സംഘം പരിശോധിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
റെയിഡിനെ തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷന് പരിധികളിലായി 23 മൊബൈല്‍ ഫോണുകള്‍, എട്ട് ചെക്ക് ബുക്കുകള്‍, 13 ബാങ്ക് പാസ് ബുക്കുകള്‍, ഒരു ലാപ് ടോപ്പ്, അഞ്ച് എ ടി എം കാര്‍ഡ്, ഏഴ് ആധാര്‍ കാര്‍ഡ്, മൂന്ന് പാന്‍കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത് 14 പ്രതികളെ വിവിധ കോടതികളില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വെള്ളിക്കുളങ്ങര സ്റ്റേഷന് പരിധിയില്‍ എട്ടുകേസുകളിലായി ഏഴു പേരെയും ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നു കേസുകളിലായി മൂന്നു പേരെയും കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളിലായി രണ്ടു പേരെയും വലപ്പാട് പോലീസ് സ്റ്റേഷന് രണ്ടു കേസുകളിലായി ഒരാളെയും കൊടകര പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളിലായി ഒരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളിക്കുളങ്ങര സ്റ്റേഷന് പരിധിയില്‍ മറ്റത്തൂര്‍ സ്വദേശികളായ പനിയിരുത്തി ദിബീഷ് (38), പള്ളിക്കാടന്‍ സുജിത്ത് (38), അമ്പലപറമ്പില് സനൂപ് (34), ഉള്ളാട്ടിപറമ്പില് നിമീഷ് (31), അരിക്കാട്ട് രാഹുല്‍ (27), അരിക്കാട്ട് വിനീത് (34), നന്തളി സനല്‍ (32), ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയില്‍ എലിഞ്ഞിപ്ര വടയാട്ട് അശ്വിന് (20), കോടശ്ശേരി കണ്ണേംപറമ്പില് വിഷ്ണു സോമന് (31), മേട്ടിപ്പാടം കാട്ടിലപറമ്പന് ദീപന് (43), കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഴീക്കോട് വലിയവീട്ടില്‍ അസറുദ്ദീന് (31), പാലക്കാട് മാങ്ങയില്‍ മുഹമ്മദ് നിഷാദ് (24), വലപ്പാട് പോലീസ് സ്റ്റേഷനില്‍ തളിക്കുളം കുന്നത്ത് നിഖില്‍ (34), കൊടകര പോലീസ് സ്റ്റേഷനില്‍ മനകുളങ്ങര തുമ്പരത്തി അരുണ്‍ (31) എന്നിവരാ് അറസ്റ്റിലുള്ളത്.
വലപ്പാട്, കൊടകര, മതിലകം, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ കേസുകളില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറ് പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനായി കമ്മീഷന് കൈപ്പറ്റി ബാങ്ക് അക്കൗണ്ടുകളും എ.ടി.എം. കാര്‍ഡുകളും തട്ടിപ്പുകാര്‍ക്ക് വാടകയ്ക്ക് നല്കി തട്ടിപ്പുകാര്‍ക്ക് സഹായം നല്കിയവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 100 പോലീസുദ്ദ്യോഗസ്ഥര്‍ 18 അന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകള്‍ നടത്തിയത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി വര്‍ഗീസ് അലക്സാണ്ടര്‍, സൈബര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ മാരായ പി. മുഹമ്മദ് മുഹ്സിന്, കെ.എസ്. സുബിന്ത്, വിനീത്, ടി.വി. റിഷിപ്രസാദ്, കെ.കെ. ബിജു, കെ. അജല്‍, എ.വി. ലാലു, എന്‍. പ്രദീപ്, പി.ഡി. ധനീഷ്, പി.വി. പാട്രിക്, അല്‍ബി തോമസ് വര്‍ക്കി, കൃഷ്ണപ്രസാദ്, ഇ.യു സൗമ്യ, എസ്.സബീഷ്, അഫ്സല്, കെ.ടി. ബെന്നി, പി.എം. റഷീദ്, അഭിഷ് ി , അജയന്, സി.എന്‍. എബിന്, സാലീം, ജൂനിയര്‍ എസ്ഐ മാരായ സുബിന് പി. ജിമ്മി, മനു ചെറിയന്എന്നിവര് നേതൃത്വം നല്കി. സൈബര്‍ തട്ടിപ്പ് വഴി നഷ്ടപ്പെട്ട പണം തിരിച്ച് കൊടുക്കുന്നതില്‍ കേരളത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിഞ്ഞ ജില്ലയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ല. വിവിധ സൈബര്‍ തട്ടിപ്പുകളില്‍പ്പെട്ട് പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ടതില്‍ 23047000/ (രണ്ട് കോടി മുപ്പത് ലക്ഷത്തി നാപത്തിയേഴായിരം) രൂപ പരാതിക്കാര്‍ക്ക് റിലീസ് ചെയ്ത് നല്കി. വിവിധ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണത്തില്‍ 85734800/ (എട്ട് കോടി അന്‍പത്തിയേഴ് ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ്) രൂപ ഫ്രീസ് ചെയ്തിട്ടുമുണ്ട്

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള